
മൂന്നു ദിവസങ്ങളായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു വരുന്ന ഒമ്പതാമത് എറണാകുളം റവന്യൂ ജില്ലാ കായികമേള സമാപിച്ചു. കിഡീസ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പുതിയ ദൂരങ്ങളും വേഗങ്ങളും ഉയരങ്ങളും താണ്ടാന്‍ ആയിരങ്ങള്‍ മാറ്റുരച്ച മേളയില്‍,മൂന്നു ദിവസങ്ങളായി ഇരുപത്താറ് മീറ്റ് റെക്കോര്‍ഡുകളാണ് പുതു തലമുറയ്ക്കായി വഴിമാറിയത്.
പതിവുപോലെ കോതമംഗലത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യം കണ്ട മത്സരങ്ങളില്‍, സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളും, മാര്‍ ബേസില്‍ സ്കൂളുമാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലേക്ക് കുതിച്ചു. രാവിലെ 6.30 ന് ആരംഭിച്ച 'ക്രോസ് കണ്ട്രി' മത്സരത്തോടെ, അവസാനദിന മത്സരങ്ങള്‍ ആരംഭിച്ചു.