ALL RESULTS SO FAR @ THE END OF MELACLICK HERE
OVER ALL SCHOOL CHAMPIONCLICK HERE
INDIVIDUAL CHAMPIONSCLICK HERE
GROUP CHAMPIONS CATEGORY WISECLICK HERE
OVER ALL BOYSCLICK HERE
OVER ALL GIRLSCLICK HERE


20.4.11

ഇടപ്പള്ളി രാഘവന്‍ പിള്ള


ലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയന്‍ കാല്പനികകവിയായ ലിയോപാഡ്രിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു

18.4.11

ഒരു അവധിക്കാല പരിശീലനം

വിഷു കഴിയുന്നു,.. ഇനിയും പൊട്ടിത്തീരാത്ത കുഞ്ഞു പടക്കോപ്പുകള്‍ അങ്ങിങ്ങു പാതി സുഷുപ്തിയില്‍ പുകയുന്നു. കഴിഞ്ഞ രാത്രിയുടെ ആഘോഷത്തിന്റെ ആലസ്യം കനം തൂക്കിയ കണ്ണുകള്‍ ഒരു പുലര്‍കാല മയക്കത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍

10.12.10

കൊടിയിറങ്ങി...


മൂന്നു ദിവസങ്ങളായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്നു വരുന്ന ഒമ്പതാമത് എറണാകുളം റവന്യൂ ജില്ലാ കായികമേള സമാപിച്ചു. കിഡീസ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പുതിയ ദൂരങ്ങളും വേഗങ്ങളും ഉയരങ്ങളും താണ്ടാന്‍ ആയിരങ്ങള്‍ മാറ്റുരച്ച മേളയില്‍,മൂന്നു ദിവസങ്ങളായി ഇരുപത്താറ് മീറ്റ് റെക്കോര്‍ഡുകളാണ് പുതു തലമുറയ്ക്കായി വഴിമാറിയത്.
പതിവുപോലെ കോതമംഗലത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യം കണ്ട മത്സരങ്ങളില്‍, സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളും, മാര്‍ ബേസില്‍ സ്കൂളുമാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലേക്ക് കുതിച്ചു. രാവിലെ 6.30 ന് ആരംഭിച്ച 'ക്രോസ് കണ്ട്രി' മത്സരത്തോടെ, അവസാനദിന മത്സരങ്ങള്‍ ആരംഭിച്ചു.

5.12.10

പുതിയ വേഗങ്ങള്‍ : ദൂരങ്ങള്‍: ഉയരങ്ങള്‍


എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കായികമേള ഡിസംബര്‍ 8.9.10 തീയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു.മേളയുടെ വിശേഷങ്ങളും മത്സരഫലങ്ങളും മറ്റും നിങ്ങളിലേക്കെത്തിക്കുവാന്‍ ഉദ്ദേശിച്ച് തയ്യാറാക്കുന്നതാണ് ഈ ബ്ലോഗ്.