ALL RESULTS SO FAR @ THE END OF MELACLICK HERE
OVER ALL SCHOOL CHAMPIONCLICK HERE
INDIVIDUAL CHAMPIONSCLICK HERE
GROUP CHAMPIONS CATEGORY WISECLICK HERE
OVER ALL BOYSCLICK HERE
OVER ALL GIRLSCLICK HERE


20.4.11

ഇടപ്പള്ളി രാഘവന്‍ പിള്ള


ലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയന്‍ കാല്പനികകവിയായ ലിയോപാഡ്രിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു